---
title: "പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി അന്തരിച്ചു"
english_title: "Heeraben Modi passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87925/Heeraben Modi passed away"
published_at: "2022-12-30T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae3d04cb445_n4570239521672363257037991e5d63734fe874b8d4769d3ac43ab6b3deddc3daad1240cbc70419f60f2172.jpg"
keywords: []
---

# പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി അന്തരിച്ചു

> **Lead Summary:** പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി അന്തരിച്ചു.അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി & റിസര്‍ച്ച്‌ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഹീരാബെന്‍ മോദി.

## Article Content

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി അന്തരിച്ചു.അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി & റിസര്‍ച്ച്‌ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഹീരാബെന്‍ മോദി.

രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശുപത്രിയിലെത്തി അമ്മയെ കണ്ടിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുവെന്നായിരുന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യ നില മോശമാവുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രധാനന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87925/Heeraben Modi passed away)